വെള്ളറട: ചെറിയകൊല്ല ശിവപുരം പിറന്തൂർ ശ്രീ മഹേദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 10.30 നുമേൽ 11 നകം തിരുവാതിര തൃക്കൊടിയേറ്റ്. 11.15ന് കൊടിമരചപവട്ടിൽ തിരുവാതിരക്കളി ഉച്ചയ്ക്ക് 1ന് തിരുവാതിര സദ്യ, 6. 30ന് മുളപൂജ, 6. 45ന് പുഷ്പാഭിഷേകം, 7ന് ഓട്ടം തുള്ളൽ, 10ന് അത്താഴപൂജ, 10. 30ന് ശ്രീഭൂത ബലി, ആനപ്പുറത്ത് എഴു ന്നള്ളത്ത്. രണ്ടാം ഉത്സവം ശനി രാവിലെ 7. 30ന് നവകപൂജ, 8. 30ന് കലശാഭിഷേകം, വൈകിട്ട് 6. 45ന് പുഷ്പാഭിഷേകം, 7ന് സംഗീത കച്ചേരി, മൂന്നാം ഉത്സവം ഞായർ രാവിലെ 9 30ന് ഉത്സവ ബലി, വൈകിട്ട് 6. 40ന് പുഷ്പാഭിഷേകം, 7ന് ചാക്യാർകൂത്ത്, നാലാം ഉത്സവം തിങ്കൾ രാവിലെ 9. 30ന് കലശാഭിഷേകം, 10ന് വിശേഷാൽ ആയില്ല്യഉൗട്ട്, 7ന് സംഗീത കച്ചേരി, അഞ്ചാം ഉത്സവം രാവിലെ 8ന് നവക പൂജ, 9. 30ന് കലശാഭിഷേകവും കളകാഭിഷേകവും , ആറാം ഉത്സവം ബുധൻ രാവിലെ 8ന് ആറാട്ടുപൂജ, 9. 30ന് ആറാട്ട് എഴുന്നള്ളത്ത്, 10 ന് തിരു ആറാട്ട്, 11ന് തിരിച്ചെഴിന്നള്ളത്ത്, 11. 30ന് ഭാഗവതി സന്നിധിയിൽ പറനിറയ്ക്കൽ, 12 ന് തൃക്കൊടിയിറക്കി പൂജ, 12. 30ന് ദ്വാദശകലശാഭിഷേകം, ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ, വൈകുന്നേരം 6. 30ന് ദീപാരാധനയും പുഷ്പാഭിഷേകവും 7ന് ഭക്തി ഗാനാഞ്ജലി, 10ന് ആറാട്ട് സമാപ്തം. ക്ഷേത്രത്തിലെ 16ാം മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മഹാമഹം നടന്നുവരുകയാണ്.