തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ​ ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ)​ നാളെ രാജ്ഭവൻ മാർച്ച് നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ,​ നീലലോഹിതദാസൻ നാടാർ,​ ഷേയ്ക്ക് പി.ഹാരിസ്,​ അഹമ്മദ് ദേവർ കോവിൽ,​ ആന്റണി രാജു,​ എ.പി.അബ്ദുൽ വഹാബ്,​ കാസിം ഇരിക്കൂർ,​ എം.എ.ലത്തീഫ്,​ എം.എം.മാഹീൻ,​ എ.എ.അമീൻ എന്നിവർ സംസാരിക്കും. മാർച്ചിന്റെ ഭാഗമായുള്ള വിളംബരജാഥ പെരുമാതുറയിൽ ജില്ലാ ജനറൽ സെക്രട്ടറി ബുഹാരി മന്നാനി ഉദ്ഘാടനം ചെയ്തു. എ.എൽ.എം. കാസിം,​ സബീർ തൊളിക്കുഴി,​ സജീർ കല്ലമ്പലം,​ ബഷറുള്ള പെരുമാതറ,​ സനൽ കാട്ടായിക്കോണം,​ സലിം നെടുമങ്ങാട്,​ അഭിനാഷ് ആറ്റിങ്ങൽ,​ കാച്ചാണി അജിത്ത് എന്നിവർ നയിക്കുന്ന ജാഥ ഇന്ന് പൂന്തുറ എസ്.എം ലോക്കിൽ സമാപിക്കും.