വെഞ്ഞാറമൂട്: മാണിക്കൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ദീനീ വിജ്ഞാന സദസ് 17 മുതൽ 20 വരെ ജമാഅത്ത് അങ്കണത്തിൽ നടക്കും. 17 ന് രാത്രി 7.30ന് കടയ്ക്കൽ മുസ്ലിം ജമാഅത്ത് ഇമാം ജന. ഷെമീർ ബാഖവിയും,18, 19 തീയതികളിൽ രാത്രി 7ന് മണക്കാട് വലിയപള്ളി ചീഫ് ഇമാം ജന. അബുബേക്കർ അൽ ഖാസിമിയും, 20 ന് രാത്രി 7ന് എറണാകുളം പടമുകൾ ടൗൺ മസ്ജിദ് ചീഫ് ഇമാം ജന. കാളിയാർ അലിയാർ അൽ ഖാസിമിയും ദീനീപ്രഭാഷണം നടത്തും.