പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നന്മ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഫെബ്രുവരി 21 ഉച്ചക്ക് 2ന് ക്ഷേത്ര ആഡിറ്റോറിയത്തിൽ ചക്രവ്യൂഹം മെഗാക്വിസ് സംഘടിപ്പിക്കും. പ്രായഭേദമന്യേ രണ്ടുപേരടങ്ങുന്ന ടീമുകളായി മത്സരിക്കാം. ഒന്നാം സ്ഥാനം 5001 രൂപ കാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും. രണ്ടാം സ്ഥാനം 3000 രൂപ, മൂന്നാം സ്ഥാനം 2500 രൂപ, നാലാം സ്ഥാനം 2000 രൂപ, അഞ്ചാം സ്ഥാനം 1000 രൂപ എന്നിങ്ങനെ കാഷ് പ്രൈസുകളും എവറോളിംഗ് ട്രോഫികളുമാണ് സമ്മാനം. രജിസ്ട്രേഷൻ ഫീസ് നൂറ് രൂപ. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 18. ഫോൺ: 9539897027, 9447714897, 9745685159.