പോത്തൻകോട്: എസ്.എൻ.ഡി.പി യോഗം കാട്ടായിക്കോണം ശാഖയും കേന്ദ്ര സർക്കാർ സ്ഥാപനമായ പൂജപ്പുര ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടായിക്കോണം ഗവ. യു.പി. സ്കൂളിൽ നടന്നു. നൂറ്റമ്പതോളം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ മരുന്നു വിതരണവും നടത്തി. വിദഗദ്ധ ഡോക്ടർമാരെ കൂടാതെ ശാഖാ പ്രസിഡന്റ് എസ്. രാജേന്ദ്രൻ, സെക്രട്ടറി കെ. രാജ് മോഹൻ, വൈസ് പ്രസിഡന്റ് എ. സുനിൽകുമാർ, ബി. ലീല. സുഷമാദേവി, ബി. അനിക്കുട്ടൻ, ഡി. ഷിബുകുമാർ, എൻ. പങ്കജാക്ഷൻ, വി. ശശിധരൻ, എസ്. ഷിബു, പുഷ്പാംഗദൻ, ദയാനന്ദൻ, എസ്. ഭുവനചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.