kerala-university
kerala university

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്) മ്യൂസിക് പ്രോഗ്രാമിന്റെ (റഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷൻ) പ്രാക്ടിക്കൽ 13 ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ കോഴ്സിന്റെ പ്രായോഗിക പരീക്ഷ 13 മുതൽ അതത് കോളേജുകളിൽ നടത്തും.


വൈവാ വോസി

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ ഇക്കണോമിക്സ് (2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി 13, 17, 20, 22, 23 തീയതികളിൽ വിദൂരവിദ്യാഭ്യാസകേന്ദ്രം, കാര്യവട്ടം സെന്ററിൽ നടത്തും. ഫോൺ: 0471 - 2386442


പുതുക്കിയ പരീക്ഷാതീയതി

15 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്/എം.എസ്.സി ഇലക്‌ട്രോണിക്സ്/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകൾ ജനുവരി 20 ലേക്ക് മാറ്റി.

മൂല്യനിർണയ ക്യാമ്പ്

ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ടീച്ചേഴ്സ് ട്രെയിനിംഗ് എഡ്യൂക്കേഷൻ കേന്ദ്രങ്ങളിലെയും റഗുലർ ക്ലാസുകൾ 14 മുതൽ 18 വരെ റദ്ദ് ചെയ്തുകൊണ്ടു നടത്തുന്നതിനാൽ, എല്ലാ അദ്ധ്യാപകരും മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കണം. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.


ടൈംടേബിൾ

ആറാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഡിസംബർ 2019 (സപ്ലിമെന്ററി ആൻഡ് സെഷണൽ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ 14 ന് ആരംഭിക്കും.

ആറാം സെമസ്റ്റർ ബി.ടെക് ഫുൾടൈം കോഴ്സ് കോഡിൽ വരുന്ന ആറാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് 2013 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


ക്ലാസ് പുനരാരംഭിക്കും

സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ എം.എ/എം.കോം/എം.എസ് സി ക്ലാസുകൾ (2019 അഡ്മിഷൻ) 11 മുതൽ പുനഃരാരംഭിക്കും.


പരീക്ഷാഫലം

എംഫിൽ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ 2018 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എംഫിൽ ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ്, ഫിലോസഫി, സുവോളജി, ബോട്ടണി, ഇക്കണോമിക്സ് (2018 - 2019 ബാച്ച്) യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം വിദ്യാർത്ഥികളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ.