
വെഞ്ഞാറമൂട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് വെമ്പായത്ത് ജില്ലാ സെക്രട്ടേറിയറ്റംഗം ജി.കെ. അജിത് ലാൽ ഫ്ലാഗ് ഓഫ് ചെയ്തു. നൂറു കണക്കിന് യുവാക്കൾ അണിനിരന്ന യൂത്ത് മാർച്ച് വെഞ്ഞാറമൂട്ടിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈ.വി. ശോഭകുമാർ അദ്ധ്യക്ഷനായി. കവി വിഭു പിരപ്പൻകോട് മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ സജീവ് കോലിയക്കോട്, ശ്രീമണി തുടങ്ങിയവർ സംസാരിച്ചു.