വെഞ്ഞാമൂട്: നിയന്ത്രണം വിട്ട ബൈക്ക് നിറുത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ആലിയാട് മുണ്ടയ്ക്കൽവാരം അരുമല പുത്തൻവീട്ടിൽ ശ്രീകാന്തിനാണ് (27) പരിക്കേറ്റത്.ഇന്നലെ രാത്രി 7 ന് സംസ്ഥാന പാതയിൽ മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു അസംഭവം. വെഞ്ഞാറമൂട് ഭാഗത്തു നിന്നു പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. പരിക്കേറ്റ ശ്രീകാന്തിനെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.