വിതുര:ചേന്നൻപാറ ടൗൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും ചേന്നൻപാറ കോസലം മംഗളവേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.വിതുര .വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീജിത് മുഖ്യപ്രഭാഷണം നടത്തി.മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ,ചേന്നൻപാറ വാർഡ് മെമ്പർ പി.ജലജകുമാരി,ഫെഡറേഷൻസ് ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്,ചേന്നൻപാറ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എ.രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റുമാരായ പി.സി.സജുകുമാർ, ടി.എൽ.സജീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും,പ്രതിഭകളെ ആദരിക്കൽചടങ്ങും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.