plus-two

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് മൂന്നു വിഷയങ്ങൾ വരെ ഇംപ്രൂവ് ചെയ്യുന്നതിനും സേ പരീക്ഷ എഴുതുന്നവർക്ക് തോറ്റ വിഷയത്തിനു പുറമേ മൂന്ന് വിഷയങ്ങൾ കൂടി ഇംപ്രൂവ് ചെയ്യുന്നതിനും അനുവാദം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ ജയിച്ച ഒരു വിഷയത്തിന് മാത്രമേ ഇംപ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നുള്ളൂ. സേ പരീക്ഷ എഴുതുന്നവർക്ക് ജയിച്ച വിഷയങ്ങൾ ഇംപ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നില്ല.