കിളിമാനൂർ:കോളേജ് ഒഫ് കോമേഴ്‌സ് ആൻഡ് സയൻസിന്റെ വാർഷികാ ഘോഷവും പ്രതിഭകളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും 11,12 തീയതികളിൽ നടക്കും.ശനിയാഴ്ച രാവിലെ 9ന് കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജല ക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്യും.തുടർന്ന് കുട്ടികളുടെ കലാമത്സരം നടക്കും.ഉച്ചയ്ക്ക് 1.30ന് ലഹരി വിരുദ്ധബോധ വത്കരണ ക്ലാസ് കിളിമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ഉദ്ഘാടനം ചെയ്യും. 2ന് നടക്കുന്ന സമാപന സമ്മേളനം രാധാകൃ ഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും.