kovalam

വിഴിഞ്ഞം: ഐക്യട്രേഡ് യൂണിയൻ കോവളം മേഖലാ കമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. അഡ്വ.ജി.സുബോധൻ, അഡ്വ.പി.എസ്ഹരികുമാർ, പുല്ലുവിള സ്റ്റാൻലി, പി.രാജേന്ദ്രകുമാർ, ഇ.കെന്നഡി, ജമീലാപ്രകാശം, അബ്ദുൽ റസാക്ക്, വെങ്ങാനൂർ ബ്രൈറ്റ്, വി.ഗോപാലകൃഷ്ണൻ, തെന്നൂർക്കോണം ബാബു, എം.എച്ച്.സലിം, വി.സുധാകരൻ, എ.സിദ്ദിഖ്, ബിജു, നൂർദിൻ, ജയകുമാർ, രാധാകൃഷ്ണൻ നായർ, മോഹനൻ നായർ, സിന്ധുരാജ് തുടങ്ങിയവർ സംസാരിച്ചു.