പൂവച്ചൽ:പൂവച്ചൽ ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന വായനോത്സവം,കിളിമൊഴി എന്നിവയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.വായനോത്സവ മാഗസീന്റെ പ്രകാശനവും അമ്മവായനയിൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ചവർക്കുള്ള സമ്മാന വിതരണവും പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ നിർവഹിച്ചു.കിളിമൊഴി ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം കാട്ടാക്കട ബി.പി.ഒ സതീഷ് നിർവഹിച്ചു.എസ്.എം.സി ചെയർമാൻ നാസറുദീൻ അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് ജി.ലതകുമാരി,സ്റ്റാഫ്സെക്രട്ടറി അരുൺകുമാർ,ജി.ഒ.ഷാജി,പ്രവീണ,ജയശ്രീ,നസ്റിൻ,ഷൗക്കത്തലി എന്നിവർ സംസാരിച്ചു.