തിരുവനന്തപുരം: ഹെഡ് ആൻഡ് നെക്ക് കാൻസറുകളുടെ പതോളജിയെക്കുറിച്ച് ആർ.സി.സി പതോളജി വിഭാഗം 11ന് ഏകദിന തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കും. രാവിലെ 9ന് ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ ഉദ്ഘാടനം ചെയ്യും. യു.എസിലെ മേയോ ക്ലിനിക് അനാട്ടമി ആൻഡ് ലബോറട്ടറി മെഡിസിൻ വിഭാഗം ഡോ. ജോക്വിൻ ജെ ഗാർസിയ, മുംബൈയ് ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുൻ പ്രൊഫസർ ഡോ. ശുഭദാ കേൻ, ഡോ. മുനിതാ ബാൽ എന്നിവർ പ്രഭാഷണം നടത്തും.