തിരുവനന്തപുരം: വ്യവസായ പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിജയിച്ച കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്‌പെക്ട്രം 2020 ജില്ലാ തൊഴിൽമേള ഇന്നും നാളെയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചാക്ക ഐ.ടി.ഐ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന മേളയിൽ 45 ഓളം സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 1200 ഓളം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുക്കുന്നതിനായി www. spectrumjobs. org എന്ന പോർട്ടലിൽ ഓൺലൈനായി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേള നടക്കുന്ന ദിവസങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ പി. രാജൻ, കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പൽ ബിന്ദു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജയൻ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.