വെട്ടുതുറ: കഠിനംകുളം മേജർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ അഹോരാത്ര അഖണ്ഡനാമജപം, തുടർന്ന് മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ധനുമാസ പൂജകൾ നടത്തും. 13, 14 തീയതികളിൽ ക്ഷേത്രതന്ത്രി ശ്രീകണ്ഠേശ്വരം ഗണേശൻ പോറ്റിയുടെയും ജ്യോതിഷ പണ്ഡിതൻ തലയോലപ്പറമ്പ് പരമേശ്വര മേനോന്റെയും മുഖ്യ കാർമ്മികത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജോത്സ്യൻ ഡോ. ശിവകുമാറും പ്രമുഖ ജോത്സ്യൻ സുരേഷ് ജിയും പങ്കെടുക്കും.