തിരുവനന്തപുരം: പുളിയറക്കോണം കാവിൻപുറം ശ്രീകണ്ഠാ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം നാളെ മുതൽ 15 വരെ നടക്കും. എല്ലാ ഉത്സവദിവസങ്ങളിലും നെയ്യഭിഷേകം,​ മഹാഗണപതി ഹോമം,​ മഹാശാസ്താ ഹോമം,​ മുരുകന് വിശേഷാൽ പൂജ എന്നിവ നടക്കും. നാളെ രാവിലെ 10.30ന്​ ശനീശ്വര ഹോമം. രണ്ടാം ഉത്സവദിനം മുതൽ സമാപനം വരെ നാഗരൂട്ട് നടക്കും. എല്ലാദിവസവും ഉച്ചയ്ക്ക് 12.45ന് ഉത്സവസദ്യയും ഉണ്ടാകും. 13ന് വൈകിട്ട് ആഴിപൂജ,​ ഭഗവതി സേവ,​ പുഷ്പാഭിഷേകം. 15ന് രാവിലെ 9.30ന് സമൂഹ പൊങ്കാല,​ വൈകിട്ട് 4ന് കൊല്ലംകോണം മണ്ണടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയിൽ പറയെടുത്ത് ശ്രീകണ്ഠ ശാസ്താക്ഷേത്രത്തിൽ എത്തിച്ചേർന്ന് അലങ്കാര ദീപാരധനയോടെ ഉത്സവം സമാപിക്കും.