മലയിൻകീഴ്: ദേശീയ തൊഴിലുറപ്പ് തൊഴിലാളി മസ്ദൂർ സംഘ് സംസ്ഥാന സമ്മേളനം ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി ഗോപകുമാർ
ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഡി.കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ സംഘടനാ സെക്രട്ടറി സി.വി രാജേഷ്, ജനറൽ സെക്രട്ടറി എസ്. രാജേന്ദ്രൻ,അരിക്കോത്ത് രാജൻ, കെ.ജയകുമാർ, വി.എസ് പ്രസാദ്, കെ.എസ്.നസിയ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എസ്.രാജേന്ദ്രൻ (പ്രസിഡന്റ്), കെ.വി.ചന്ദ്രൻ, അരിക്കോത്ത് രാജൻ, കെ.എസ്.നസിയ (വൈസ് പ്രസിഡന്റുമാർ),എം.സനൽകുമാർ, കെ.ജി.സുരേന്ദ്രൻ,സ്നേഹ വിജയൻ,ജോസ് ജോർജ്ജ്, കെ.എസ്.ഷിബു,കെ.ബി. ജയശങ്കർ,വി.ദേവദാസ്,പി.ദിനേശ് (സെക്രട്ടറിമാർ),ഡി.കുഞ്ഞുമോൻ(ജനറൽ സെക്രട്ടറി),എം.പി.റജികുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.