aksharalaksham

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി നടപ്പിലാക്കിയ അക്ഷരലക്ഷം തുടർപഠന പദ്ധതിയുടെ സമാപനവും സമ്മാന വിതരണവും പ്രസിഡന്റ് എസ്.സുരേഷ് ഉദ്‌ഘാടനം ചെയ്തു. പാറശാല ഗവ.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റിംഗ് ഓഫീസർ എം.ജയറാണി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മഞ്ചുസ്മിത, നിർമ്മലകുമാരി, പി.പി. ഷിജു, പഞ്ചായത്തംഗം വി.സുനിൽകുമാർ, സെക്രട്ടറി എ.വി.അജിതകുമാരി, നോഡൽ പ്രേരക് സുജകുമാരി തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 20 വർഷത്തോളം സാക്ഷരത പ്രവർത്തകയായിരുന്ന പ്രസന്നകുമാരിയെ ചടങ്ങിൽ ആദരിച്ചു. പഠിതാക്കൾക്കുള്ള സമ്മാനദാനവും നടന്നു.