
ചാത്തന്നൂർ: പോളച്ചിറ ഏലായിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ഥലവാസിയായ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.പോളച്ചിറ സുമാലയത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെയും തങ്കമ്മഅമ്മയുടെയും മകൻ മഹേഷാണ് (39) മരിച്ചത്. നാല്പതു ദിവസം മുമ്പാണ് മഹേഷിനെ കാണാതായത്.
കഴിഞ്ഞ മാസം 21നാണ് ഏലായുടെ സമീപത്തുകൂടി ഒഴുകുന്ന ആറിൽ തെങ്ങുവിള ഭാഗത്തായി ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം തോട് തെളിക്കുന്ന തൊഴിലാളികൾ കണ്ടത്. അഴുകിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഇതിനിടയിലാണ് മഹേഷിനെ കാണാനില്ലെന്ന വിവരം പൊലീസ് അറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഡി. എൻ. എ പരിശോധന നടത്തിയാണ് മൃതദേഹം മഹേഷിന്റേതാണെന്ന് ഉറപ്പാക്കിയത്.