കല്ലറ: മരണാനന്തര ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ കെ.എസ്.ഇ.ബി ഓവർസിയർ കുഴഞ്ഞു വീണു മരിച്ചു.കെ.എസ്.ഇ.ബി കല്ലറ സെക്ഷൻ ഓഫീസിലെ ഓവർസിയർ ഭരതന്നൂർ നെല്ലിക്കുന്ന് സ്റ്റേഡിയത്തിന് സമീപം കുഞ്ചുവീട് കാർത്തിക് നിവാസിൽ മുരളി (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. പോത്തൻകോട് കാട്ടായിക്കോണത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.കണ്ടു നിന്നവർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.