മൂന്നാം എഡിഷൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ തുടക്കമാകും.
കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, അസാം മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.ഉദ്ഘാടനച്ചടങ്ങിൽ ഇന്റർനാഷണൽ അത്‌ലറ്റ് ഹിമദാസ് ദീപ ശിഖയേന്തും.
അസാമിലെ പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സൂചനയുണ്ട്.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 37 ടീമുകളാണ് ഗെയിംസിൽ അണിനിരക്കുന്നത്.
6800 അത്‌ലറ്റുകളാണ് 20 കായിക ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
ഇൗമാസം 22നാണ് ഗെയിംസ് അവസാനിക്കുന്നത്.
ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമംഗങ്ങൾക്ക് വിമാനത്തിലാണ് ഗോഹട്ടിയിലേക്കുള്ള യാത്ര ഒരുക്കിയിരിക്കുന്നത്.