തിരുവനന്തപുരം : പേട്ട ശിവക്ഷേത്രത്തിലെ ധനുമാസ തിരുവാതിര തുടങ്ങി. സമാനദിവസമായ ഇന്ന്‌ രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, കലശപൂജ, ദേവീപാരായണം,9ന് ഭദ്രാദേവിക്ക് കലശാഭിഷേകം, കുങ്കുമാഭിഷേകം, 10ന് പൊങ്കാല, ഉച്ചയ്ക്ക് 12.05ന് പൊങ്കാല നിവേദ്യം, കഞ്ഞിസദ്യ, രാത്രി താലപ്പൊലി, 7.30ന് പേട്ട ഗുരുമണ്ഡപത്തിൽനിന്ന് താലപ്പൊലിയോടെ ആനപ്പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. എഴുന്നള്ളത്ത് പോകുന്ന സ്ഥലങ്ങളിൽ നിലവിളക്ക് ഒരുക്കി വരവേൽക്കണമെന്ന് ക്ഷേത്ര പ്രസിഡന്റ് കെ.വി.ഹരിലാൽ അഭ്യർത്ഥിച്ചു.