തിരുവനന്തപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 10-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് ഗാന്ധിപാർക്കിൽ 'ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയും വ്യാപാരി സമൂഹവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഷോപ്പ് ആൻഡ് എസ്റ്റാബ്ളിഷ്മെന്റ് ക്ഷേമനിധി ബോർഡ് ചെയർമാൻ, എം.അനന്തഗോപൻ വിഷയം അവതരിപ്പിക്കും. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കാട്ടാക്കട ശശി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിഎ.എ.റഹീം എന്നിവർ സംബന്ധിക്കും.