തിരുവനന്തപുരം: അച്ചടി മുതൽ സോഷ്യൽ മീഡിയ വരെ എന്ന വിഷയത്തിൽ കേരള സവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഭാരത സർക്കാർ ഫീൽഡ് പബ്ലിസിറ്റി ഡയറക്ടർ കെ.എ.ബീന ഉദ്ഘാടനം ചെയ്തു. വിദൂര വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.വസന്തഗോപാൽ അദ്ധ്യക്ഷനായിരുന്നു. ഡോ.എം.എം.ഉണ്ണികൃഷ്ണൻ സ്വാഗതവും ഡോ.എസ്.സുജ നന്ദിയും പറഞ്ഞു. 'നവസാഹിത്യം നവസംസ്‌കാരം -ധാരകൾ, ധാരണകൾ', 'ആഴത്തിൽ ഉയിർക്കുന്ന ചോദനകൾ' എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളുടെ അവതരണം നടന്നു.