കിളിമാനൂർ: മഹാദേവേശ്വരം ചന്തയ്ക്ക് സമീപം ആട്ടോറിക്ഷ തടി ലോറിയിലും വാനിലുമിടിച്ച് തകർന്നു.സംഭവത്തിൽ ആട്ടോ ഡ്രൈവർ വണ്ടന്നൂർ സ്വദേശി മനുവിന്(25) ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്ച രാത്രി 9.30 നായിരുന്നു അപകടം. പാപ്പാല ഭാഗത്തു നിന്നു കിളിമാനൂർ ജംഗ്ഷനിലേക്ക് പോയ ആട്ടോറിക്ഷ തടി ലോറിയിലിടിച്ച് നിയന്ത്രണം വിട്ട് പിന്നാലെ വന്ന വാനിലും ഇടിച്ചു തകരുകയായിരുന്നു. കിളിമാനൂർ ജംഗ്ഷൻ സ്റ്റാൻഡിലെ ആട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
ഫോട്ടോ: അപകടത്തിൽപ്പെട്ട ആട്ടോ റിക്ഷ.