കല്ലമ്പലം:മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ മണമ്പൂർ ഗോവിന്ദനാശാൻ ദിന സാഹിത്യ സമ്മേളനം മണമ്പൂർ എം.വി ഓഡിറ്റോറിയത്തിൽ ഇന്ന്‍ വൈകിട്ട് 4ന് നടക്കും.സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്യും.മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിക്കും.