തിരുവനന്തപുരം: അദ്ധ്വാനക്ഷമത വർദ്ധിപ്പിച്ച്, ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെ ഉണർവിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കാമെന്ന് ഇന്ത്യാ റേറ്റിംഗ്‌സ് ആൻഡ് റിസർച്ചിന്റെ വിശകലനം. ജി.ഡി.പി വളർച്ച, നടപ്പു സാമ്പത്തിക വർഷം ദശാബ്‌ദത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ അഞ്ചു ശതമാനത്തിലേക്ക് താഴുമെന്ന നിരീക്ഷണങ്ങൾക്കിടെയാണ് ഈ വിലയിരുത്തൽ.
5.2 ശതമാനമാണ് ഇപ്പോൾ ഇന്ത്യയുടെ അദ്ധ്വാനക്ഷമതാ നിരക്ക്. ഇത്, 6.3 ശതമാനമായാൽ ജി.ഡി.പി വളർച്ച എട്ട് ശതമാനത്തിലെത്തിക്കാം. അദ്ധ്വാനക്ഷമതാ നിരക്ക് 7.3 ശതമാനമായാൽ ജി.ഡി.പി ഒമ്പത് ശതമാനം വളരും.
2005-2008 കാലയളവിൽ അദ്ധ്വാനക്ഷമതാ നിരക്ക് 8.5ശതമാനമായിരുന്നു. 2008ലെ ആഗോള മാന്ദ്യത്തെ തുടർന്ന് നിരക്കിടിഞ്ഞു. 2011- 2015ൽ ഇത് അഞ്ചു ശതമാനമായി. ഇപ്പോൾ 5.2 ശതമാനം.
അദ്ധ്വാനക്ഷമത?
ആകെ ഉത്പാദനത്തെ തൊഴിലാളികളുടെ എണ്ണത്തെയും മണിക്കൂറിനെയും കൊണ്ട് ഹരിക്കുന്നതാണിത്. ഒരു തൊഴിലാളിയുടെ ഉത്പാദന ക്ഷമതയും രാജ്യത്തിന്റെ അദ്ധ്വാന ക്ഷമതയും ഒന്നല്ല.
അദ്ധ്വാനക്ഷമത കൂട്ടാൻ
നിക്ഷേപം വർദ്ധിപ്പിക്കുക
ആധുനിക സാങ്കേതികവിദ്യ ഉപേയാഗിക്കുക
മാനവ വിഭവശേഷി ഉയർത്തുക