sarah

കോപ്പെൻഹേഗൻ(ഡെന്മാർക്ക്) : സ്ത്രീകളുടെ പുരികക്കൊടിക്ക് മഹായുദ്ധങ്ങൾ പോലും ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പലരും പറയുന്നത്. സ്ത്രീസൗന്ദര്യത്തിൽ പുരികത്തിന് പരമപ്രധാനമായ സ്ഥാനവുമുണ്ട്. അതുകൊണ്ടാണല്ലോ പുരികം ത്രെഡ് ചെയ്ത് മനോഹരമാക്കുന്നത്.

ഡെന്മാർക്കിലെ കോപ്പെൻഹേഗർ സ്വദേശി സാറ മേരി ക്ലാർക്കും ഇൗ പക്ഷക്കാരിയായിരുന്നു. പക്ഷേ, കഴിഞ്ഞ മേയ്മാസം മുതൽ അടപടലേ മാറി. ഒരു ചെയ്ഞ്ചാകട്ടെ എന്നുകരുതി അന്നുമുതൽ ത്രെഡ് ചെയ്യുന്നത് അവസാനിപ്പിച്ചു. പുരികം കട്ടിയായി വളർന്നു.ഇതിന്റെ ചിത്രം സോഷ്യൽമീഡിയയിൽ സാറ പോസ്റ്റുചെയ്തു.

നിമിഷങ്ങൾക്കകം വൈറലായ ചിത്രം ഇപ്പോൾ സോഷ്യൽമീഡിയകളിൽ പാറിപ്പറക്കുകയാണ്. ലോക പ്രശസ്ത്ര സിനിമാതാരങ്ങളുടെ ചിത്രങ്ങൾക്കുപോലും ഇത്രയും സ്വീകാര്യത കിട്ടിയിട്ടില്ലത്രേ.സാറ എന്ന വ്യക്തിയുടെ അടയാളമായി കൂട്ടുപുരികം മാറിക്കഴിഞ്ഞു. സാറയുടെ ചിത്രത്തിനായി നെറ്റിൽ പരതുന്നവരുടെ എണ്ണവും കൂടുകയാണ്.

പുരുഷന്മാരാണ് സാറയുടെ കട്ടിപ്പുരികത്തിന്റെ ആരാധകർ. ഇവരുടെ മെസേജുകൾ കുമിഞ്ഞുകൂടുകയാണ്.
പുരികം കാരണം മോഡലിംഗിംഗിലും കിടിലൻ അവസരങ്ങൾ ലഭിച്ചുതുടങ്ങി. വൻ കമ്പനികളാണ് സാറയുടെ ഡേറ്റിനായി കാത്തുനിൽക്കുന്നത്. മോഹിപ്പിക്കുന്ന പ്രതിഫലമാണ് ഇതിൽ പലരും വാഗ്ദാനം ചെയ്യുന്നത്. ആരെ തല്ലും ആരെ കൊള്ളും എന്നറിയാതെ സാറ കൺഫ്യൂഷനിലാണിപ്പോൾ.


സാറയുടെ സ്റ്റൈൽ കണ്ട് ആകൃഷ്ടരായ പല പെൺകുട്ടികളും ഇപ്പോൾ കട്ടിപ്പുരികത്തോട് ചങ്ങാത്തം കൂടിയിട്ടുണ്ട്.

ആരുടെ നിർബന്ധത്തിനും വഴങ്ങിയല്ല താൻ പുരികം ത്രെഡുചെയ്യുന്നത് നിറുത്തിയതെന്നാണ് സാറ പറയുന്നത്. ആദ്യമൊക്കെ വീടിന് പുറത്തിറങ്ങാൻ തന്നെ പേടിയായിരുന്നു.

കൂട്ടുകാരുടെ കളിയാക്കൽ കൂടിയായതോടെ പണി പാളിയെന്ന് ഉറപ്പിച്ചു. അമ്മയുൾപ്പെടെയുള്ള ചിലർ തന്ന കട്ട സപ്പോർട്ടാണ് ഇതിൽ ഉറച്ചുനിൽക്കാൻ പ്രേരണയായത്. ആദ്യം കളിയാക്കിയവർ ഇപ്പോൾ പുരികം കട്ടിയായി വളർത്തുന്നതുകാണുമ്പോൾ സന്തോഷം തോന്നുന്നു- സാറ പറയുന്നു. എന്തൊക്കെ സംഭവിച്ചാലും ഇനി പുരികം ത്രെഡുചെയ്യുന്ന പ്രശ്നമേ ഇല്ലെന്നും സാറ പറയുന്നുണ്ട്.