b

കടയ്ക്കാവൂർ: കടയ്ക്കാവൂർ പാണന്റെമുക്കിലെ നടപ്പാതയിലുളള ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. സംരക്ഷണവേലിയില്ലാത്ത ഇൗ ട്രാൻസ്ഫോർമർ വൻദുരന്തമുണ്ടാക്കുന്ന രീതിയിലാണ് നിൽക്കുന്നത്. ഫ്യൂസ് പോയിന്റിന്റെ പല ഭാഗങ്ങളിലും ഫ്യൂസിന് പകരം കമ്പികൾ കുത്തി കയറ്റി വച്ചനിലയിലാണ് . ഒരു കൊച്ചു കുട്ടിക്ക് പോലും കൈയെത്താവുന്ന നിലയിലാണ് ഉയരം. യാതൊരു വിധ സംരക്ഷണമാനദണ്ഡങ്ങളുമില്ലാതെ വൈദ്യുതി ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇൗട്രാൻസ്ഫോർമർ അപകടം വിളിച്ചു വരുത്തുമെന്ന് കാണിച്ച് അധികൃതർക്ക് പരാതികൾ നൽകിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.