നെയ്യാറ്റിൻകര: ജില്ലാരൂപീകരണ സമിതി നെയ്യാറ്റിൻകര മുനിസിപ്പൽ മേഖല സന്ദേശ യാത്ര നെയ്യാറ്റിൻകര രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് ജംഗ്ഷനിൽ മുൻ മന്ത്രി ആർ. സുന്ദരേശൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലയ്ക്ക് ഒരു ഒപ്പ് സന്ദേശയാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. സമാപന സമ്മേളനത്തിൽ ജാഥാക്യാപ്റ്റ്യൻ ഡോ.സി.വി. ജയകുമാർ, കൈരളി ജി. ശശിധരൻ, ആർ.ടി.പ്രദീപ്, ടി. സുകുമാരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ആർ. ചന്ദ്രശേഖരൻ, ആർ. ജയകുമാർ, വഴിമുക്ക് നസീർ, കിളിയൂർ ആൽബിൻ, എസ്. രാജേന്ദ്രൻ, അരങ്ങിൽ ഗോപകുമാർ, അമരവിള സതികുമാരി, ഇളവനിക്കര സാം തുടങ്ങിവർ സംസാരിച്ചു.