നെടുമങ്ങാട്: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസദ്ധി മറച്ചുവയ്ക്കാനാണ് കേന്ദ്രസർക്കാർ പൗരത്വ ബില്ലിന്റെ പേരിൽ വേർതിരിവുണ്ടാക്കാൻ ശ്രമിയ്ക്കുന്നതെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലിനെതിരെ തെന്നൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാർഡ് കോൺഗ്രസ് പ്രസിഡന്റ് ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ മുഖ്യപ്രഭാക്ഷണം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തെന്നൂർ ഷാജി, കൊച്ചുകരിയ്ക്കകം നൗഷാദ്,കെ.സി സോമരാജൻ, സന്തോഷ്,ദിലീപ്കുമാർ,ഷാജഹാൻ,ഭുവനചന്ദ്രൻ നായർ, അനിൽകുമാർ,സുധീർഷാ, ഇടവം ഷാനവാസ്,നജാം സൈനുലാബ്ദീൻ, സീതി ഇബ്രാഹിം,ലത,ഹീലന,ബീന സേവ്യർ, ജലീൽ,സബീർ ഷഹനാസ് തുടങ്ങിയവർ പ്രസംഗിച്ചു.
'പൊന്മുടിയിലെ റവന്യുഭൂമി തൊഴിലാളികൾക്കു നൽകണം"
പൊന്മുടി : പൊന്മുടിയിലെ റവന്യുഭൂമി കണ്ടെത്തി തോട്ടം തൊഴിലാളികൾക്ക് നൽകണമെന്നും പൊട്ടിപൊളിഞ്ഞ ലയങ്ങൾ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കണമെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.കോൺഗ്രസ് പൊന്മുടി വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാർഡ് പ്രസിഡന്റ് പൊന്മുടി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ആർ.എം പരമേശ്വരൻ,ആനാട് ജയൻ,ഡി.രഘുനാഥൻ നായർ, തെന്നൂർ ഷാജി, സുധീർഷാ,മനോഹരൻ,ജസ്റ്റിൻ,ജയൻ എന്നിവർ പ്രസംഗിച്ചു.ഞാറനീലി വാർഡ് സമ്മേളനം സത്യവാൻ കാണിയുടെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.തെന്നൂർ ഷാജി,ഇടവം ഷാനവാസ്,സുധീർഷാ,ലക്ഷ്മണൻ കാണി,പി.വൽസല,ബീന,നജാം,ഹലീന,സോമൻകാണി,നസീർ,ഷാനവാസ്, കുത്തുമോൻ എന്നിവർ പ്രസംഗിച്ചു.