ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്തിൽ അയണിമൂട് പ്രദേശത്തെ 160 ഓളം വീടുകൾ ഉൾപ്പെടുത്തി അയണിമൂട് റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഫ്രൺസ് പ്രസിഡന്റ് സജികുമാർ അസോസിയേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.യോഗത്തിൽ 15 അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.ഭാരവാഹികളായി രാജേന്ദ്രൻ (പ്രസിഡന്റ് )​,​രാമചന്ദ്രൻ,​സുഗതകുമാരി (വൈസ് പ്രസിഡന്റുമാർ)​,​കെ.ജി.ഹരികൃഷ്ണൻ (സെക്രട്ടറി)​,​എം.മഹേഷ് കുമാർ,​രാധാകൃഷ്ണൻ (ജോ.സെക്രട്ടറിമാർ)​,​ സി.ഷാജു (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.