ബാലരാമപുരം: പൂതംകോട് ശ്രീനാരായണ ഗ്രന്ഥശാലയുടെ വാർഷിക സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.എ സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ പ്രീജ,കവിയും പ്രഭാഷകനുമായ ഡി.അനിൽകുമാർ,നെല്ലിമൂട് പ്രഭാകരൻ എന്നിവർ സംസാരിച്ചു.പൂതംകോട് ആർ.ശ്രീകുമാർ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി പി.പുഷ്പാകര പണിക്കർ നന്ദിയും പറഞ്ഞു.