വെള്ളറട: കരിക്കാമൻകോട് മാരായത്ത് കണ്ഠൻ ശാസ്താക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം തുടങ്ങി. 15ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, അന്നദാനം, മറ്ര് ക്ഷേത്ര ചടങ്ങുകൾ എന്നിവ നടക്കും. 12ന് രാത്രി 7ന് സാംസ്കാരിക സമ്മേളനം, 9ന് നൃത്തനൃത്ത്യങ്ങൾ, 13 തിങ്കൾ രാത്രി 7ന് സമഗീത കച്ചേരി, 9ന് നാടകം, 15 ബുധൻ വൈകിട്ട് 7ന് സോപാന സംഗീതം , 9ന് ഗാനമേള എന്നിവ നടക്കും.