നെടുമങ്ങാട് :വട്ടപ്പാറ റബർ ഉൽപ്പാദക സംഘത്തിൽ പി.എം.കെ.വി.വൈ പദ്ധതി പ്രകാരം റബർ ബോർഡിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ടാപ്പിംഗ് പരിശീലനം നൽകുമെന്ന് സംഘം പ്രസിഡന്റ് പങ്കുംമൂട് കെ.ഗോപാലൻ അറിയിച്ചു.താത്പര്യമുള്ള കർഷകരും തൊഴിലാളികളും 15 ന് മുമ്പ് അപേക്ഷ നൽകണം.ഫോൺ : 9745305383.