കിളിമാനൂർ: അടയമൺ പ്രൈമറി ഹെൽത്ത് സെന്ററും സ്മാർട്ട് ആകുന്നു. ഗ്രാമത്തിലെ നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രൈമറി ഹെൽത്ത് സെന്റർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം രോഗികൾക്ക് വിശ്രമിക്കാനോ, ഇരിക്കാനോ വേണ്ട സൗകര്യങ്ങൾ ഇല്ലായിരുന്നു. തുടർന്ന് ആശുപത്രിയുടെ ദുരവസ്ഥ കണക്കിലെടുത്ത് പുതിയ കെട്ടിടത്തിനായി ബി.സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷനാകും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥി ആയിരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.

പദ്ധതിത്തുക ..60 ലക്ഷം

ചരിത്രം

കുടുംബാരോഗ്യ കേന്ദ്രമാക്കിയാൽ

മണ്ഡലത്തിലെ മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററുകളെയും കുടുംബാരോഗ്യ കേന്ദ്രമാക്കി സ്വകാര്യ മേഖലയെക്കാൾ സൗകര്യവും ചികിത്സയും രോഗികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

--ബി.സത്യൻ എം.എൽ.എ.