മുടപുരം:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി പെരുങ്ങുഴി ജംഗ്‌ഷനിൽ 13ന് വൈകിട്ട് 4.30 ന് ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിക്കും.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ആർ.എം ഷഫീർ മുഖ്യ പ്രഭാഷണം നടത്തും.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പെരുങ്ങുഴി അദ്ധ്യക്ഷത വഹിക്കും.