മുടപുരം:ആറ്റിങ്ങൽ കാലാനികേതൻ വാർഷികാഘോഷവും പുരസ്‌കാര വിതരണവും 11ന് വൈകിട്ട് 4.30ന് കൂന്തള്ളൂർ പി.എൻ.എം.ആർ.എ ഹാളിൽ നടക്കും.കലാനികേതൻ രക്ഷാധികാരി അഡ്വ.എം.മുഹ്സിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.കവി രാധാകൃഷ്ണൻ കുന്നുംപുറം പുരസ്കാര വിതരണം നടത്തും.ഉന്നതവിജയികളെ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണനും കലാപ്രതിഭകളെ മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ പൊയ്കമുക്ക് ഹരിയും ആദരിക്കും.ജി.വേണുഗോപാലൻ നായർ,ബി.എസ് സജിതൻ,കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.കലാനികേതൻ കൺവീനർ ഉടയാൻ കലാനികേതൻ സ്വാഗതവും ആയുഷ് കുമാർ നന്ദിയും പറയും.