മുടപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റിന്റെ 28-ാമത് സമ്മേളനവും കുടുംബ സംഗമവും 14ന് രാവിലെ 9 മുതൽ പെരുങ്ങുഴി എസ്.ബി.ഐയ്ക്ക് സമീപമുള്ള പെൻഷൻ ഭവനിൽ നടക്കും. രാവിലെ 9ന് യൂണിറ്റ് രക്ഷാധികാരി എൻ. ബാലകൃഷ്ണൻ ഉണ്ണിത്തൻ പതാക ഉയർത്തും. യൂണിറ്റ് പ്രസിഡന്റ് കെ. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി. മനോഹരൻ, എം. തുളസി, കേരള ഹിന്ദി പ്രചാരസഭ ഡയറക്ടർ ആർ. വിജയൻ തമ്പി എന്നിവർ സംസാരിക്കും. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം. നടേശനാശാരി അനുശോചന പ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം എസ്. രാമദാസ് സംഘടനാറിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എ. ഹാരീദ് വാർഷിക റിപ്പോർട്ടും ട്രഷറർ വി. നടരാജൻ വരവ് ചെലവ് കണക്കും ബ്ലോക്ക് സെക്രട്ടറി എസ്. നസ്രുദീൻ ബ്ലോക്ക് റിപ്പോർട്ടും അവതരിപ്പിക്കും. ജി. സതീശൻ, എസ്. സദാശിവൻപിള്ള, ഭാസൻ നായർ, കെ. പ്രഭാകരൻ പിള്ള, പി. വസുന്ധര, ഉമാമഹേശ്വരൻ, കെ. വിമലാദേവി അമ്മ എന്നിവർ സംസാരിക്കും. യൂണിറ്റ് ജോയിന്റ് സെക്രട്ടറി വി. രാജൻ ചെട്ടിയാർ സ്വാഗതവും വൈസ് പ്രസിഡന്റ് സി. നാരായണൻ നന്ദിയും പറയും.