puli

പാലോട്: ചല്ലിമുക്ക് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി പുലിയിറങ്ങി എന്ന പ്രചരണം വ്യാജമെന്ന് പാലോട് റേഞ്ച് ഓഫീസർ അജിത്കുമാർ പറഞ്ഞു. പുലിയിറങ്ങിയതിന്റെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഫ്ലയിംഗ് സ്ക്വാഡും വനപാലകരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ബന്ധപ്പെട്ട യാതൊരു തെളിവുകളും ലഭിച്ചില്ല. അതുകൊണ്ട് തന്നെ പൊതു ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും അദ്ദേഹം അറിയിച്ചു. പൊതു ജനങ്ങളുടെ ആശങ്ക അകറ്റാൻ ഇനിയും തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.