ആറ്റിങ്ങൽ: ശ്രീമൂകാംബിക കലാപീഠം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "ഓർമ്മ- 2020" സംഘടിപ്പിക്കുന്നു. 12 ന് രാവിലെ 9 മണിമുതൽ ആറ്റിങ്ങൽ ടൗൺ യു. പി. എസിലാണ് സംഗമം. ഇതോടനുബന്ധിച്ച് ഗോമതിയമ്മാൾ മെമ്മോറിയൽ ചിത്രരചനാ മത്സരവും, മിനു പ്രസാദ് മെമ്മോറിയൽ നൃത്ത മത്സരവും നടക്കും. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്യും. ഡോ. പി രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.