cghs-

കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള നിലവിലെ ആരോഗ്യപദ്ധതിയാണ് സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം. (സി.ജി.എച്ച്.എസ്) കേരളത്തിൽ തിരുവനന്തപുരത്ത് ഇത് ആരംഭിച്ചിട്ട് 20 വർഷം കഴിഞ്ഞു. പുതിയതായി കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ സി.ജി.എച്ച്. എസ് കേന്ദ്രങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഡൽഹിയിലും മറ്റും സി.ജി.എച്ച്.എസിനോടനുബന്ധിച്ച് ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാണ് .എന്നാൽ ആരംഭിച്ചത് മുതൽ പരിഹരിക്കാൻ ശ്രമിക്കാത്ത നിരവധി പ്രശ്നങ്ങളുമായാണ് തിരുവനന്തപുരത്തെ സി.ജി.എച്ച്.എസ് കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രാരാബ്ധങ്ങളുടെ പട്ടിക എം.പിക്കും കേന്ദ്രമന്ത്രിക്കും സമർപ്പിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല.

ആവശ്യത്തിന് ഡോക്ടർമാരില്ല. ജീവനക്കാരുടെ കുറവ്, മരുന്നിന്റെ ക്ഷാമം,ആവശ്യത്തിന് എംപാനൽഡ് ഹോസ്പിറ്റലുകൾ ഇല്ലാത്തത്, ഉള്ള ആശുപത്രികൾക്ക് കോടികളുടെ കുടിശ്ശിക, ഡയഗ്നോറ്റിക്ക് സെന്ററുകൾ, ഇല്ലാത്ത അവസ്ഥ ഏന്നിങ്ങനെ പോരായ്മയുടെ പട്ടിക നീണ്ടതാണ്.ഇത് പരിഹരിക്കാൻ ഇനി ആരാണാവോ ശ്രമിക്കുക.

കെ.കൃഷ്ണപിള്ള

ജനറൽ സെക്രട്ടറി

ആൾ ഇന്ത്യ ഓർഗനൈസേഷൻ ഒഫ് പെൻഷനേഴ്സ്, തിരുവനന്തപുരം