പാലോട്: നിവൃത്തിക്കുപോലും വകയില്ലാതെ വേദനയുടെ ലോകത്ത് എല്ലാ ദുഃഖങ്ങളും കടിച്ചമർത്തി കഴിയുകയാണ് ഒരമ്മ. നന്ദിയോട് പുലിയൂർ മൂലയിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വൃക്കരോഗിയായ മീനാക്ഷി അമ്മയാണ് മരുന്നിനും ഭക്ഷണത്തിനും യാതൊരു വഴിയുമില്ലാതെ ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ അനുജത്തിയുടെ ഏക വരുമാനം കൊണ്ടാണ് മീനാക്ഷി അമ്മ കഴിയുന്നത്. ഒരാളിന്റെ സഹായം മില്ലാതെ പ്രാഥമിക കാര്യങ്ങൾക്കു പോലും കഴിയില്ല. അതിനാൽ ഇപ്പോൾ ജോലിക്കു പോലും പോകാനാകാതെ ഇവർ മീനാക്ഷി അമ്മയോടൊപ്പമുണ്ട്. എല്ലാ വരുമാനവും നിലച്ചപ്പോൾ പരിസരവാസികളുടെ സഹായത്താലാണ് ഇവർ തങ്ങളുടെ കൊച്ചു വീട്ടിൽ വേദന തിന്ന് ജീവിക്കുന്നത്. മരുന്നു പോലും സമയത്തിന് കഴിക്കാത്തതിനാൽ മീനാക്ഷിക്ക് ശരീരം മുഴുവൻ നീരുവന്ന് മൂടിയ നിലയിലാണ്. ആരും ആശ്രയമില്ലാത്ത ഇവർക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്തണമെങ്കിൽ സുമനസുകളുടെ സഹായം കൂടിയേ തീരൂ. സഹായം തേടി പാലോട് ഐ.ഒ.ബി ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. മീനാക്ഷി.കെ. അക്കൗണ്ട് നമ്പർ: 026901000025743 IFSC: IOBA0000269