ആറ്റിങ്ങൽ:നഗരസഭയും കുടുംബശ്രീ ജില്ലാമിഷനും കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ തുടങ്ങുന്നതിന് പ്രാപ്തരാക്കുന്നതിന് ടാലെന്റ് ഐ.ടി.സി ആൻഡ് കംപ്യൂട്ടേഴ്‌സ് സംഘടിപ്പിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനം നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ,സി. ഡി.എസ് ചെയർപേഴ്സൺ റീജ,മെമ്പർ സെക്രട്ടറി,എൻ.യു.എൽ.എം മാനേജർ,കൗൺസിലർമാർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.