നെടുമങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് മാർച്ചിന്റെ വിജയത്തിനായി നെടുമങ്ങാട് മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകുവിന്റെ അദ്ധ്യക്ഷതയിൽ കരകുളം കൃഷ്ണപിള്ള, പാലോട് രവി, വെമ്പായം അനിൽകുമാർ, നെട്ടിറച്ചിറ ജയൻ, ഡി.സി.സി ഭാരവാഹികളായ എം.എം. മുനീർ, അഡ്വ.എൻ. ബാജി, കൊയ്‌ത്തൂർക്കോണം സുന്ദരൻ, കരകുളം സതീശൻ, സെയ്ദലി, മുനിസിപ്പൽ കൗൺസിലർമാരായ ടി.അർജുനൻ, ഫാത്തിമ എന്നിവർ സംസാരിച്ചു.