തിരുവനന്തപുരം: ഉച്ചഭക്ഷണ പരിപാടി ഇടതുസർക്കാർ അവതാളത്തിലാക്കിയെന്നും ചെലവായ തുക അനുവദിച്ചുകിട്ടുന്നതിനായി ഹെഡ്മാസ്റ്റർമാരെ വട്ടംകറക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ സംഘടിപ്പിച്ച ഡി.ജി.ഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായണൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനിൽ വട്ടപ്പാറ,​ നിസാം ചിതറ,​ നി‌ർവാഹകസമിതി അംഗങ്ങളായ ശ്രീലത,​ നെയ്യാറ്റിൻകര പ്രിൻസ്,​ ജോസ് വിക്ടർ,​ എൻ. രാജ്മോഹൻ,​ ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,​ ട്രഷറ‍ർ ബിജു എന്നിവർ സംസാരിച്ചു.