വർക്കല:പനയറ കുറിച്ചിയൻകുന്ന് ധർമ്മശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 13ന് ആരംഭിക്കും. രാവിലെ 6.30ന് ഗണപതിഹോമം, വിശേഷാൽപൂജ, 11ന് അന്നദാനം,രാത്രി 8ന് തമ്പുരു ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, 14ന് രാവിലെ 11ന് അന്നദാനം, രാത്രി 8ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി നാടകം, 15 രാവിലെ 10.30ന് നവകലശം, 11ന് അയ്യപ്പക്കഞ്ഞിസദ്യ, വൈകിട്ട് 5.30ന് പളളിക്കെട്ട് ഘോഷയാത്ര, 6.30ന് ദീപാരാധന, ദീപാരാധന സമയത്ത് പണയിൽ ബ്രദേഴ്സിന്റെ കല്ലണവിളക്ക് ദൃശ്യവിസ്മയം, 9ന് തിരുവനന്തപുരം സംഘചേതനയുടെ മായക്കാഴ്ച നാടകം. 11ന് വിളക്ക്.