വർക്കല: ലൈഫ്, പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നു.
വർക്കല നഗരസഭയിൽ നിന്നും ലൈഫ്, പി.എം.എ.വൈ പദ്ധതികൾ പ്രകാരം ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്ക് റേഷൻകാർഡ്, ആധാർ, ഇലക്ഷൻ ഐഡി, ബാങ്ക്അക്കൗണ്ട്, സ്വയം തൊഴിൽ സഹായങ്ങൾ, പെൻഷൻ മുതലായ സേവനങ്ങൾ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ വകുപ്പുകളെ ഉൾകൊളളിച്ചുകൊണ്ട് നഗരസഭയുടെ നേതൃത്വത്തിൽ പതിനെട്ടോളം കൗണ്ടറുകൾ ഉൾപെടുത്തിയാണ് അദാലത്ത് നടത്തുന്നത്.
ജനുവരി 14 രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ വർക്കല എൽ.പി.ജി സ്കൂളിൽ വച്ചാണ് അദാലത്ത് നടത്തുന്നത്. ഗുണഭോക്താക്കൾ അന്ന് രാവിലെ 10 മണിക്ക് മുമ്പ് ആവശ്യമായ രേഖകൾ സഹിതം എത്തണം. കുടുംബസംഗമവും അദാലത്തും അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് വീടുകളുടെ താക്കോൽദാനം നിർവഹിക്കും. ലൈഫ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ സജീന്ദ്രബാബു, ജില്ലാപഞ്ചായത്തംഗം അഡ്വ. എസ്.ഷാജഹാൻ, നഗരസഭാ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാന്മാരായ പി. ഉണ്ണികൃഷ്ണൻനായർ, ഷിജിഷാജഹാൻ, ലതികാസത്യൻ, കെ.പ്രകാശ്, ഗീതാഹേമചന്ദ്രൻ, കൗൺസിലർമാരായ അഡ്വ. കെ.ആർ.ബിജു, എസ്.ജയശ്രീ, സുനിൽകുമാർ, നഗരസഭ സെക്രട്ടറി എൽ.എസ്.സജി എന്നിവർ സംസാരിക്കും. നഗരസഭ വൈസ് ചെയർമാൻ എസ്.അനിജോ സ്വാഗതവും മുനിസിപ്പൽ എൻജിനിയർ ബി.രേഖ നന്ദിയും പറയും.