കഴക്കൂട്ടം:പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് സമ്പൂർണ ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് നടക്കും.ഉദ്ഘാടനം രാവിലെ 9ന് കണിയാപുര ഗവൺമെന്റ് യു.പി സ്‌കൂളിൽ മന്ത്റി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.ഡെപ്യൂട്ടി സ്പീക്കർ വി ശശി അദ്ധ്യക്ഷത വഹിക്കും.അഡ്വ.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും.സി.ദിവാകരൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വഷാനിബാ ബീഗം,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തുടങ്ങിയവർ പങ്കെടുക്കും.